കാമുകിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍
അഞ്ചല്‍: കാമുകിയായ വീട്ടമ്മയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഏരൂര്‍, മണലില്‍ പാങ്ങുപാറതടത്തില് ചാരുംകുഴിയില്‍ പുത്തനവീട്ടില് സുരേഷ് (37) നെയാണ് ഏരൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയങ്ങളില്‍ കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ മെയ് 19നാണ് കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ശേഷം തമിഴ്നാട്ടില്‍ പോയ ദിവസം രാത്രിയില്‍ സുരേഷ് കാമുകിയുടെ വീട്ടിലെത്തുകയും ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും കാമുകി അബോധാവസ്ഥയിലായ സമയത്ത് 15കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സുരേഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടി. പെണ്‍കുട്ടി ഭയം മൂലം ഈ വിവരം മറ്റാരേയും അറിയിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാവിനെ കാണാതായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് ഏരൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം സുരേഷിനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."