HOME
DETAILS

ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ ജാ​ഗ്രത പാലിക്കണമെന്ന് ഗൾഫ് രാഷ്ട്രങ്ങളും

  
backup
December 15, 2019 | 10:52 AM

alert-in-gulf-countries-who-left-to-india

ജിദ്ദ: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്‍മാര്‍ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ലോകരാഷ്ട്രങ്ങള്‍ക്ക് പിറകെ ഗൾഫ് രാഷ്ട്രങ്ങളും. വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ തങ്ങുന്ന സഊദി പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ദില്ലിയിലെ സഊദി എംബസി പുറത്തിറക്കിയ മുന്നറിയിപ്പ് നിര്‍ദേശത്തില്‍ പറയുന്നു.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ ആ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ എംബസിയുമായി ബന്ധപ്പെടണമെന്നുമാണ് നിര്‍ദേശം. സഊദിക്ക് പുറമെ ദുബായ്, ഖത്തർ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് അടക്കമുള്ള മറ്റു ഗൾഫ് രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കുന്നതിനെതിരെ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രങ്ങളും എത്തിയിരിക്കുകയാണ്. പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ വ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട അസമിലേക്കുള്ള സന്ദര്‍ശനത്തിന് യുഎസ് സര്‍ക്കാര്‍ താല്‍കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

പൗരത്വ ഭേദഗതി ബില്ല് അം​ഗീകരിച്ചതിന് ശേഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധത്തെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പൗരന്‍മാര്‍ അതീവ ജാഗ്രതപുലര്‍ത്തണം. ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിലച്ചിരിക്കുകയാണെന്നും യാത്രാ സൗകര്യങ്ങളില്ലെന്നും വിവിധരാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നാണ് പ്രസ്‍താവനയില്‍ പറയുന്നത്.

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ അടിയന്തരമായി യാത്ര മാര്‍​ഗനിര്‍​ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 1955-ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്ന പുതിയ ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അസമില്‍ നടന്ന പ്രതിഷേധത്തിനിടെ നിരവധി പേര്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പൗരത്വാവകാശം നല്‍കുന്നതാണ് പൗരത്വ ഭേ​​ദ​ഗതി നിയമം. മുന്‍പ് കുറഞ്ഞത് 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വര്‍ഷമായി ചുരുക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹ നന്മയ്ക്കായി 100 മില്യൺ ദിർഹം; എൻജിഒകളെ ശാക്തീകരിക്കാൻ യുഎഇയുടെ പുതിയ പദ്ധതി

uae
  •  22 days ago
No Image

പന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  22 days ago
No Image

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് ക്രൂരമർദനം; കാറിൽ നിന്ന് എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ

crime
  •  22 days ago
No Image

മധ്യേഷ്യയിലെ വ്യോമയാന മേഖലയിൽ പ്രതിസന്ധി; ഇന്ധനവിലയും യുദ്ധഭീഷണിയും വിമാനക്കമ്പനികൾക്ക് തിരിച്ചടിയാവുന്നു

uae
  •  22 days ago
No Image

പെട്ടി തുറന്ന ഉദ്യോഗസ്ഥർ ഞെട്ടി; 2200 ജീവനുള്ള ഉറുമ്പുകളുമായി ചൈനീസ് പൗരൻ വിമാനത്താവളത്തിൽ പിടിയിൽ

International
  •  22 days ago
No Image

പ്രതിസന്ധികൾക്കിടയിലും കുലുങ്ങാതെ യുഎഇ; 99% തൊഴിലാളികൾക്കും ശമ്പളം കൃത്യസമയത്തെന്ന് റിപ്പോർട്ട്

uae
  •  22 days ago
No Image

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  23 days ago
No Image

യുഎഇയിലെ നിക്ഷേപകർ ക്രിപ്‌റ്റോയിൽ നിന്ന് പിന്മാറുന്നു; സ്വർണ്ണത്തിലും എണ്ണയിലും വൻ കുതിപ്പ്

uae
  •  23 days ago
No Image

തമിഴ് വിരുദ്ധ പരാമർശം: ആർസിബിക്കെതിരെ ബിസിസിഐയിൽ പരാതി നൽകി സിഎസ്കെ

Cricket
  •  23 days ago
No Image

ചിൻമയ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി ഫലം തടഞ്ഞുവെച്ച് സിബിഎസ്ഇ: വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മന്ത്രി

Kerala
  •  23 days ago