ഹര്‍ത്താല്‍: അനുകൂലിച്ചാലും കുഴപ്പം, ഉപതെരഞ്ഞെടുപ്പില്‍ പ്രശ്‌നമുണ്ടായാല്‍, ജില്ലാ, സംസ്ഥാന നേതാക്കള്‍ കുടുങ്ങുമെന്ന് പൊലിസ്
തിരുവനന്തപുരം: ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തുകയോ, ഹര്‍ത്താലിനെ അനുകൂലിക്കുകയോ ചെയ്താല്‍ അതിന്റെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ ജില്ലാ/സംസ്ഥാന നേതാക്കള്‍ക്കായിരിക്കമെന്നും, അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിപ്പ്. പൊലിസിന്റെ ഔദ്യോഗിക വൈബ് സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ചൊവ്വാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴിയും, ചില പത്രമാധ്യമങ്ങളില്‍ കൂടിയും വ്യാപകമായി പ്രചരിക്കുന്നത് കേരള പൊലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
07.01.2019 തീയ്യതിയിലെ ബഹു.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഹര്‍ത്താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പ് നോട്ടിസ് നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ട.് ആ ഉത്തരവ് പ്രകാരമുള്ള നോട്ടിസ് ഹര്‍ത്താലാഹ്വാനം ചെയ്തിട്ടുള്ള സംഘടനകള്‍ നല്‍കിയിട്ടില്ല. അതിനാല്‍ മേല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.
കൂടാതെ അന്ന് സംസ്ഥാന വ്യാപകമായി നഗരസഭ/പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും മേല്‍ സൂചിപ്പിച്ച ഹര്‍ത്താല്‍ പ്രചാരണം തടസ്സം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കും കൂടി പ്രസ്തുത നേതാക്കള്‍ ഉത്തരവാദികള്‍ ആയിരിക്കുമെന്നും അറിയിപ്പില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."