ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം; പൊലിസും സമരക്കാരും ഏറ്റുമുട്ടി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം ശക്തമായ ന്യൂഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് ഉച്ചക്ക് 12 ഓടെയാണ് തലസ്ഥാനത്തിന്റെ ഭാഗമായ സീലംപൂരില്‍ പ്രക്ഷോഭം ആരംഭിച്ചത്. ജഫ്രാബാദിലേക്ക് സംഘടിപ്പിച്ച സമാധാനപൂര്‍ണമായ മാര്‍ച്ച് പിന്നിട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രക്ഷോപകാരികള്ക്കും രണ്ട് പൊലിസുകാര്‍ക്കും പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
നിരവധി ബസുകളും സ്വകാര്യ വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രദേശത്തെ എട്ടോളം മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുകയാണ്. ജാഫര്‍ബാദ്, മോജ്പൂര്‍, ബാബര്‍പൂര്‍, സീലംപൂര്‍, ഗോഗുല്‍പുരി എന്നീ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഗേറ്റുകളാണ് അടച്ചിട്ടിരിക്കുന്നത്. റോഡ് മാര്‍ഗമുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ടിയര്‍ഗാസ് ഷെല്ലുകളും ഗ്രനേഡും പ്രയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."