തിരുവമ്പാടി വിമാനത്താവളം: സാധ്യതാ പഠനത്തിന് നിര്‍ദേശം
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. വിമാനത്താവളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
ഇതു പരിഗണിക്കവേയാണ് വിമാനത്താവളം സംബന്ധിച്ച് പഠനം നടത്താന്‍ കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടറോടും സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
രണ്ടായിരമേക്കര് വിസതൃതിയുള്ള തിരുവമ്പാടി റബ്ബര്‍ എസ്റ്റേറ്റാണ് പദ്ധതി പദേശമായി കണക്കാക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് മാതൃകയില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. മുക്കം മുനിസിപ്പാലിറ്റി,തിരുവമ്പാടി,കോടഞ്ചേരി പഞ്ചായത്തുകളിലായാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി ഇല്ലാത്തതും ഇവിടെ വിമാനത്താവളം നിര്‍മിക്കാനുള്ള ആവശ്യത്തിന് ശക്തികൂട്ടുന്നു. കരിപ്പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരം മാത്രമേ തിരുവമ്പാടിയിലേക്കുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."