'മൗനം യോജിപ്പാണ്, ഒരു തെമ്മാടിയേയും നമ്മുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കരുത്'-വീണ്ടും പ്രകാശ് രാജ്
ബംഗളൂരു: പൗരത്വ നിയമത്തിനെതിരെ ശക്തമായി പ്രതികരിച്ച് നടന്‍ പ്രകാശ് രാജ് വീണ്ടും. നമ്മുടെ നിശബ്ദത തതരത്വ നിയമത്തെ അംഗീകരിക്കുന്നു എന്നതിന് തുല്യമാണെന്നും നമ്മളെ നിശബ്ദരാക്കാന്‍ ഒരാളേയും അനുവദിക്കരുതെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു.
ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സി.എ.ബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളുപയോഗിച്ചാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.
'നിശബ്ദതയെന്നാല്‍ യോജിപ്പാണ്. ഒരു തെമ്മാടിയേയും നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ അനുവദിക്കരുത്.'
മോദി സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനാണ് അദ്ദേഹം. പൗരത്വ നിയമത്തിനെതിരെയും അദ്ദേഹം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."