ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കണം: എ.ഐ.ബി.ഇ.എ
തൊടുപുഴ: ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂന്നിയന്റെ നേതൃത്വത്തില്‍ 11ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിന് പൂര്‍ണ പിന്തുണ നല്‍കാനും പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുക്കാനും ജില്ലയിലെ ബാങ്ക് ജീവനക്കാര്‍ മുന്നോട്ടുവരണമെന്ന് എ.ഐ.ബി.ഇ.എ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഫെഡറല്‍ ബാങ്ക് മാനേജ്മെന്റിന്റെ ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കുക, യൂണിയനുമായി ഒപ്പുവച്ച കരാര്‍ അനുസരിച്ചുള്ള ധാരണ നടപ്പാക്കുക, ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്കാന് അഭ്യസ്തവിദ്യരായ യുവാക്കളെ ഒഴിവുകളില്‍ നിയമിക്കുക, പുറംകരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരെ എട്ടുമണിക്കൂറിലധികം ജോലി ചെയ്യിക്കുന്ന ചൂഷണനടപടി അവസാനിപ്പിക്കുക, പ്യൂണ്‍, സ്വീപ്പര്‍ ജോലി നോക്കുന്ന താലക്കാലികക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് എഐബിഇഎ ജില്ലാ സെക്രട്ടറി പി.കെ ജബ്ബാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."