HOME
DETAILS

സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് എല്ലാ സഹായവും: മന്ത്രി ജയരാജന്‍

  
backup
December 18 2019 | 18:12 PM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%82%e0%b4%ad%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5

തിരുവനന്തപുരം: നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. വിവിധ മാധ്യമങ്ങളില്‍നിന്നുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കുകയായിരുന്നു മന്ത്രി.
വ്യവസായങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍മിച്ചിട്ടുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള പഠനം നടത്താന്‍ കൂടി കഴിയുന്ന വിധത്തിലുള്ള കേന്ദ്രമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ 17 സ്പിന്നിംഗ് മില്ലുകളിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 52,137 എം.എസ്.എം.ഇ യൂണിറ്റുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. 4696.92 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. ഇതിലൂടെ 1,82,474 തൊഴില്‍ സൃഷ്ടിക്കാനായെന്ന് മന്ത്രി പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ ഉടന്‍ പൂര്‍ത്തിയാവും. ഇനി മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. ഇത് കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഇ ഓട്ടോയ്ക്ക് കെനിയയില്‍നിന്ന് അന്വേഷണം ലഭിച്ചിട്ടുണ്ട്. ബാറ്ററി ഉത്പാദനവും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തോഷിബ ആനന്ദ് കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പുതിയ നിരവധി സംരംഭങ്ങളാണ് കേരളത്തില്‍ തുടക്കം കുറിക്കുന്നത്. വിവിധ മേഖലകളിലായി 14 ഫുഡ് പാര്‍ക്കുകളാണ് ഒരുങ്ങുന്നത്. ചേര്‍ത്തലയില്‍ മറൈന്‍ ഫുഡ് പാര്‍ക്കും പാലക്കാട് മെഗാ ഫുഡ് പാര്‍ക്കും ലൈറ്റ് എന്‍ജിനിയറിങ് പാര്‍ക്കും പൂര്‍ത്തിയായി. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കുകള്‍ക്ക് തറക്കല്ലിട്ടു. പാലക്കാട് കല്ലേപ്പുള്ളിയില്‍ കെല്‍പ്പാമിന്റെ കൈവശമുള്ള 1.2 ഏക്കര്‍ സ്ഥലത്ത് മോഡേണ്‍ റൈസ് മില്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മൂല്യവര്‍ധിത റബര്‍ ഉല്‍പന്നങ്ങളുടെ പ്രോത്‌സാഹനത്തിന് സിയാല്‍ മോഡല്‍ റബര്‍ കമ്പനി രൂപീകരിച്ചു. മുഴുവന്‍ ജില്ലകളിലും നാളികേര അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. വയനാട് മുട്ടില്‍ പഞ്ചായത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കും മാനന്തവാടിയില്‍ ടീ പാര്‍ക്കും ഒരുങ്ങുന്നതായും മന്ത്രി പറഞ്ഞു.
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നഗരമേഖലയില്‍ 15 ഏക്കറും ഗ്രാമങ്ങളില്‍ 25 ഏക്കറും സ്ഥലമുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിന് അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago