HOME
DETAILS
MAL
പ്രവര്‍ത്തനം ആരംഭിച്ച ഉടനെ ആക്ഷേപവും ഉയര്‍ന്നു
backup
August 09 2016 | 04:08 AM
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രിറ്റിക്കല്‍ കെയര്‍ യൂനിറ്റിലെ ജീവനക്കാരുടെ കുറവ് ആക്ഷേപത്തിന് ഇടയാക്കുന്നു.
26 വെന്റിലേറ്ററുള്ള ഇവിടെ 26 കിടക്കകളിലും മോണിനേറ്റര് സൗകര്യമുള്ള ആധുനിക സംവിധാനമുണ്ട്. എന്നാല്‍ രണ്ട് കിടക്കകള്‍ക്ക് ഒരു നഴ്സ് എന്ന അനുപാതം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആറ് നഴ്സ്മാരെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ നാലും ഉച്ചയ്ക്കും, രാത്രിയിലും മൂന്നു വീതം ജീവനക്കാരാണുള്ളത്. അതില്‍ നിര്‍ധനരായ രോഗികള്‍ക്ക് കൃത്യമായി പരിചരണം ലഭിക്കാന്‍ ആവശ്യമായി ജീവനക്കാരെ കൂടി നിയമിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് മേധാവി ഡോ. മുരളീ കൃഷ്ണന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."