എസ്.ഐ.സി സഊദിയിലെ 30 കേന്ദ്രങ്ങളില്‍ പൗരത്വ സംരക്ഷണ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പോരാടും: ആലിക്കുട്ടി മുസ്‌ലിയാര്‍
ദമാം: പൗരത്വ സംരക്ഷണത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരേ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പോരാടുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യാ പേഴ്‌സണല്‍ ലോബോര്‍ഡ് അംഗവുമായ പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍. 'ഇന്ത്യ മരിക്കരുത്, നമുക്ക് ജീവിക്കണം' എന്ന മുദ്രാവാക്യവുമായി സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദിയിലെ 30 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തുന്ന പൗരത്വ സംരക്ഷണ ഐക്യദാര്‍ഢ്യ സമ്മേളനത്തോടനുബന്ധിച്ച് ദമാമില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന്റെ സംരക്ഷണത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നിലുണ്ടാകും.ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതില്‍ സമസ്ത എക്കാലത്തും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഒരുനിലക്കും അംഗീകരിക്കാന്‍ സാധിക്കുകയില്ല. മതത്തിന്റെ പേരിലുള്ള വേര്‍തിരിവ് ഇന്ത്യയില്‍ കൂടുതല്‍ നാശമായിരിക്കും വരുത്തിവയ്ക്കുക. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഐ.സി സഊദി ദേശീയ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ദേശീയ വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍, ദേശീയ വൈസ് പ്രസിഡന്റുമാരായ ഇബ്‌റാഹീം ഓമശ്ശേരി, ബഷീര്‍ ബാഖവി, കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പൂനൂര്‍, ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഫവാസ് ഹുദവി പട്ടിക്കാട് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."