യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കി മിറര്‍ വ്യൂ സ്ഥാപിച്ചു
ആലപ്പുഴ: പട്ടണത്തിലെ അപകട സാധ്യത കൂടുതലുളള മേഖലയായ കടപ്പുറത്തോടു ചേര്‍ന്നുളള മുപ്പാലത്തിനു സമീപം കണ്ണാടി സ്ഥാപിച്ചു. എതിര്‍ദിശയില്‍നിന്നും വരുന്ന വാഹനങ്ങള്‍ കാണാതെ തുടര്‍ച്ചയായി ഇവിടെ അപകടങ്ങള്‍ പതിവായിരുന്നു.
കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് തിരുവമ്പാടി സ്വദേശിയായ യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രവാസികളുടെ കൂട്ടായ്മയായ ദയ കേരള ചാരിറ്റബിള്‍ ട്രസ്റ്റാണ് കണ്ണാടി സ്ഥാപിച്ചത്. ജില്ലാ പോലീസ് മേധാവി വി.എ മുഹമ്മദ് റഫീഖ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്നുമൂലവും വാഹനാപകടങ്ങളിലൂടെയും നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യത്തില്‍ ദയ കേരള പൊതുജനങ്ങള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരും മാതൃകയാണമെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ഹനീഫ് അലികോയ അധ്യക്ഷതവഹിച്ചു.
ജനറല്‍ സെക്രട്ടറി ഷാജി ജമാല്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ എ.എം നൗഫല്‍, ചിത്ര എന്നിവര്‍ ആശംസ നേര്‍ന്നു.
കണ്‍വീനര്‍ എ.കെ. ശിഹാബുദ്ദീന്‍, സക്കീര്‍, അജ്മല്‍, ഷെഫീക്, ഫൈസല്‍, എസ്.എം ഷാഹുല്‍ ഹമീദ്, റഷീദ്, നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."