HOME
DETAILS

പ്രതിപക്ഷ സമരത്തോട് മുഖംതിരിച്ച് സര്‍ക്കാര്‍

  
backup
December 12 2018 | 21:12 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നലെയും സഭ സ്തംഭിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സഭ സ്തംഭിക്കുന്നത്.
മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ 10 ദിവസമായി നടത്തുന്ന സത്യഗ്രഹം തന്നെയാണ് ഇന്നലെയും സഭയെ പ്രക്ഷുബ്ധമാക്കിയത്.
ശബരിമലയിലെ നിരോധനാജ്ഞ പൂര്‍ണമായും പിന്‍ലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭാ കവാടത്തിനു മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
ചോദ്യത്തോരവേള ആരംഭിച്ചതോടെ മുദ്രാവാക്യവുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെത്തി. ഇത് അവഗണിച്ച് സ്പീക്കര്‍ ചോദ്യോത്തരവേള തുടങ്ങി. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വിവിധ വിഷയങ്ങളിലുള്ള ചോദ്യത്തിന് മറുപടി നല്‍കി.
അരമണിക്കുര്‍ ചോദ്യോത്തരവേള നടന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും സീറ്റിലേക്ക് മടങ്ങാനും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തില്‍ ഇടപെടരുതെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും ബഹളംവച്ചു. അടുത്ത ചോദ്യത്തിന് മറുപടി നല്‍കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയോട് നിര്‍ദേശിച്ചു.
ബഹളമുണ്ടാക്കിയിട്ടും സ്പീക്കര്‍ വഴങ്ങുന്നില്ലെന്നുകണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ബാനറും പ്ലക്കാര്‍ഡുമുയര്‍ത്തി പതിവുപോലെ സ്പീക്കറുടെ മുഖം മറയ്ക്കാനുള്ള ശ്രമം തുടങ്ങി. പ്രതിഷേധത്തിനിടെ ചില അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതോടെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിവന്നു. ഈ രീതി ശരിയല്ലെന്നും കഥകളി തിരശീല പോലെ ബാനര്‍ കൊണ്ട് മുഖം മറയ്ക്കുന്നത് സഭയോടുള്ള അവഹേളനമാണെന്നും ഇത് അപമാനകരമാണെന്നും പറഞ്ഞ് ചോദ്യോത്തരവേളയും ഉപക്ഷേപവും ശ്രദ്ധക്ഷണിക്കലും റദ്ദാക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഈ സമയം ഭരണകക്ഷി അംഗങ്ങള്‍ പോകാനായി എഴുന്നേറ്റതിനെ തുടര്‍ന്ന് സ്പീക്കര്‍ ക്ഷുഭിതനായി.
ഭരണകക്ഷി അംഗങ്ങള്‍ എല്ലാവരും സീറ്റിലിരിക്കൂവെന്നും സഭ പിരിഞ്ഞിട്ടില്ലെന്നും പരമ പ്രധാനമായ ബില്ലുകള്‍ പാസാക്കാനുണ്ടെന്നും പറഞ്ഞു.
തുടര്‍ന്ന് ധനവിനിയോഗബില്ലും മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഭേദഗതി ബില്ലും ചരക്കുസേവന നികുതി ഭേദഗതി ബില്ലും വേഗത്തില്‍ പാസാക്കിയാണ് സഭ പിരിഞ്ഞത്. ഇന്ന് സഭാസമ്മേളനം അവസാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago