ജീവനക്കാരുടെ വാക്കുകള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം കല്പ്പിക്കണം: കാനം
തിരുവനന്തപുരം: സര്‍ക്കാര്‍ പറയുന്നത് മാത്രം നിങ്ങള്‍ കേട്ടാല്‍ മതി മറിച്ചൊന്നും പറയേണ്ടണ്ട എന്ന സമീപനമാണെങ്കില്‍ വികസന പദ്ധതികള്‍ എങ്ങുമെത്തില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജീവനക്കാരുടെ വാക്കുകള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം കല്പ്പിക്കണമെന്നും മറിച്ചുള്ള സമീപനങ്ങള്‍ ഇടതു സര്‍ക്കാരിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന് ( കെ.എസ്.എസ്.എ) 31-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കാനം. സമ്മേളനത്തില്‍ കെ.എസ്.എസ്.എ പ്രസിഡന്റ് പി. പ്രദീപ് കുമാര്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര് അനില്‍, ജോയിന്റ്് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, എ.കെ.എസ്.ടി യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി കെ.എസ് സജികുമാര്‍, കേരളാ യൂണിവേഴ്സിറ്റി സ്റ്റാഫ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എസ്. നജുമുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി എസ്. ബിജു സ്വാഗതവും സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ എം.എസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."