HOME
DETAILS

സഊദിയിലെ ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു: 17 പേ൪ക്കുപരിക്കേറ്റു

  
backup
December 19 2019 | 06:12 AM

4637389724656-2

ജിദ്ദ: സഊദിയിലെ ത്വാഇഫിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു നാല് ഇന്ത്യക്കാർ മരിച്ചു. ഉത്തർ പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാൽ ശിവ് ബാലക്, രാജസ്ഥാൻ സ്വദേശിയായ ഗീവർദാലി ചന്ദ്, മുംബൈ സ്വദേശിയായ ഫൈദ ഹുസ്സൈൻ സിദ്ധീഖി എന്നിവരാണ് മരിച്ചത്. ഇവരുടെ
മൃതദേഹങ്ങള്‍ കിങ് ഫൈസല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിൽ 17 പേ൪ക്കു പരിക്കേറ്റു. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഇന്ത്യക്കാര്‍ക്ക് പുറമേ ബംഗ്ലദേശ്, പാക്കിസ്ഥാനി തൊഴിലാളികളടക്കം 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ത്വാഇഫിൽ നിന്ന് സെയിൽ വഴി മക്കയിലേക്കുള്ള റോഡിൽ ശറഫിയ എന്ന സ്ഥലത്തുവെച്ച്‌ ബുധനാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം. നെസ്‌മ കമ്പനി ജീവനക്കാർ സഞ്ചരിച്ച ഡൈന വാഹനത്തിൽ അതിവേഗത്തിൽ വന്ന സ്വദേശി യുവാവിന്റെ കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ കാറോടിച്ച യുവാവിന്‍റെയും നില ഗുരുതരമാണ്.
റെഡ് ക്രസന്റ് പ്രവര്‍ത്തകരും ആരോഗ്യ വകുപ്പ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. പരിക്കേറ്റവരില്‍ എട്ടു പേരെ തായിഫ് കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും ആറു പേരെ കിംഗ് ഫൈസല്‍ ആശുപത്രിയിലും മൂന്നു പേരെ പ്രിന്‍സ് മന്‍സൂര്‍ മിലിറ്ററി ആശുപത്രിയിലും റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ എത്തിച്ചു. രണ്ടു പേരെ ആരോഗ്യ വകുപ്പ് ആംബുലന്‍സിലും ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണെന്ന് തായിഫ് റെഡ് ക്രസന്റ് വക്താവ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തായിഫ് കെ. എം.സി.സി പ്രസിഡണ്‍ന്റ് മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംംഗത്തുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago