കലക്ടറുടെ പരാതി പരിഹാര വേദി ഇന്ന് നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര: ജില്ലയിലെ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ക്ക് സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കലക്ടര്‍ പരാതി പരിഹാര വേദി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നെയ്യാറ്റിന്‍കര താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളിലെ പരാതികള്‍ക്ക് പരിഹാരം കാണും.
ഇന്ന് രാവിലെ 10 മണി മുതല്‍ നെയ്യാറ്റിന്‍കര ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടക്കുന്ന പരാതി പരിഹാര വേദിയില്‍ നെയ്യാറ്റിന്‍കര താലൂക്കിലെ പൊതു ജനങ്ങള്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാവുന്നതാണ്. പരിഹാരം കാണാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീര്‍പ്പാക്കുന്നതും അല്ലാത്തവ സമയബന്ധിതമായി പരിഹരിക്കുന്നതുമാണ്.
പരാതി പരിഹാര വേദിയില്‍ ശശി തരൂര്‍ എം.പി , എം.എല്‍.എമാരായ കെ.ആന്‍സലന്‍ , സി.കെ.ഹരീന്ദ്രന്‍ , ഐ.ബി.സതീഷ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ പങ്കെടുക്കും. കൂടാതെ ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ , നെയ്യാറ്റിന്‍കര തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതു ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഈ പരിപാടി പൊതു ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."