HOME
DETAILS

പണം ഈടാക്കി മാലിന്യ സംസ്‌കരണത്തിന് നഗരസഭ

  
backup
August 04 2017 | 19:08 PM

%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%88%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d


തിരുവനന്തപുരം: മാലിന്യം എന്നും തീരാതലവേദനയായിക്കിടക്കുന്ന നഗരസഭയില്‍ പുതിയ പദ്ധതികളുമായി ഭരണസമിതി. ഉറവിടമാലിന്യസംസ്‌കരണം പാളുന്ന സാഹചര്യത്തില്‍ പണം കൊടുത്തുകൊണ്ടുള്ള മാലിന്യസംസ്‌കരണപരിപാടിക്കാണ് നഗരസഭ ഒരുങ്ങുന്നത്. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിന് 800 രൂപ, കിച്ചണ്‍ ബിന്നുകള്‍ പരിപാലിക്കുന്നതിന് 250 രൂപ, എയ്‌റോബിന്നുകള്‍ മുഖേന മാലിന്യം കൊടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് 400 രൂപ എന്നിങ്ങനെ നിരക്ക് നിശ്ചയിച്ചാണ് പദ്ധതി.
ഇതിലൊന്നും ഉള്‍പ്പെടാതെ സ്വന്തം നിലയ്ക്ക് മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്നവര്‍ക്ക് അതിനും അവസരം ഉണ്ടാകും. സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഈ നിരക്ക് നിശ്ചയിച്ചതെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.
മാലിന്യസംസ്‌കരണത്തിന് വഴിമുട്ടിക്കിടക്കുന്ന അവസ്ഥയിലാണ് പണം വാങ്ങിയുള്ള പദ്ധതിയുമായി ഭരണസമിതി മുന്നോട്ട് വരുന്നത്. ഇത് എത്രത്തോളം വിജയകരമാണ് എന്നത് നിശ്ചയമില്ല. നഗരസഭയുടെ മാലിന്യസംസ്‌കരണ പരിപാടിയില്‍ പങ്കുചേരാത്ത വീടുകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കും.
അജൈവ മാലിന്യങ്ങള്‍ പുറംതള്ളിയാല്‍ കനത്ത പിഴയീടാക്കുമെന്നും മേയര്‍ പറഞ്ഞു. 38 വാര്‍ഡുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കുന്നത്. ഈ വാര്‍ഡുകളിലെല്ലാം എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കും. ഇവിടെ മുഴുവന്‍ സമയം ജീവനക്കാരെയും നിയോഗിക്കും. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതിന് ഒരുമാസം 400 രൂപ നല്‍കണം. മാലിന്യം തള്ളുന്ന വീടുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു വീട്ടില്‍ നിന്ന് ഒരാളാകണം മാലിന്യം കൊണ്ടുവരേണ്ടത്. അതായത് ഒരാള്‍ പലവീടുകളിലെയും മാലിന്യം ശേഖരിച്ച് എയ്‌റോബിക് ബിന്നുകളില്‍ കൊണ്ടുവന്നാല്‍ സ്വീകരിക്കില്ല.
കിച്ചണ്‍ ബിന്നുകള്‍ സ്ഥാപിക്കുന്ന വീട്ടില്‍ നിന്നും 250 രൂപയാകും ഈടാക്കുക. മാസംതോറും കിച്ചണ്‍ബിന്നുകള്‍ പരിപാലിക്കുന്നതിനായാണ് 250 രൂപ ഈടാക്കുന്നത്. ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുന്നവയില്‍ പെടും. കുടുംബശ്രീയോ മറ്റേതെങ്കിലും ഏജന്‍സിയോ ആകും മാലിന്യശേഖരണം നടത്തുക. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 60 രൂപയാണ് ഒരുമാസം ഈടാക്കുന്നത്. കിച്ചന്‍ബിന്‍ പരിപാലിക്കുന്നതിനുള്ള കൂടുതല്‍ സര്‍വിസ് പ്രൊവൈഡര്‍മാരെ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. നഗരസഭയുടെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തിരുവനന്തപുരം ശുചിത്വ പരിപാലന സമിതി രൂപികരിച്ചതായും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭാ പരിധിയിലെ 52 കേന്ദ്രങ്ങളില്‍കൂടി എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കും. മുട്ടത്തറയിലെ റിസോഴ്‌സ് റിക്കവറി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന് പുറമെ പേരൂര്‍ക്കട ആര്‍.ആര്‍.സിയില്‍ രണ്ട് ഷ്രഡിംഗ് യൂണിറ്റും രണ്ട് ബെയിലിംഗ് യൂണിറ്റും സ്ഥാപിക്കും. കിച്ചന്‍ബിന്‍ പരിപാലിക്കുന്നതിനുള്ള കൂടുതല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ കണ്ടെത്തുന്നതിനായി നഗരസഭ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago