HOME
DETAILS
MAL
ഏഴ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി കോളറ ലക്ഷണം; 14 പേര് ചികിത്സയില്‍
backup
August 04 2017 | 19:08 PM
മാവൂര്‍: തെങ്ങിലക്കടവില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളില്‍ ഏഴുപേര്‍ക്കുകൂടി കോളറ ലക്ഷണം. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം14 ആയി. നേരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേര്‍ക്ക് കോളറയെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മാവൂര്‍ പഞ്ചായത്തും മെഡിക്കല്‍ സംഘവും സംഘടിപ്പിച്ച ക്യാംപില്‍ നടത്തിയ പരിശോധനയില്‍ ഏഴു പേര്‍ക്കുകൂടി കോളറയുടെ ലക്ഷണം കണ്ടെത്തി. ഇന്നലെ രോഗം മൂര്‍ച്ഛിച്ച ഒരാളെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ചികിത്സയിലുള്ള രണ്ടുപേരെ ഇന്നലെ വിട്ടയച്ചു. ഇപ്പോള്‍ കോളറ ലക്ഷണവുമായി ആറുപേര്‍ മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ താമസസ്ഥലത്തും ചികിത്സയിലാണ്. ഇവര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."