ദക്ഷിണേന്ത്യയിലും കത്തുന്ന പ്രതിഷേധം: നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍, പിന്നോട്ടില്ലെന്നു സര്‍ക്കാര്‍, പിന്തിരിയില്ലെന്നു സമരക്കാര്‍
ബംഗളൂരു: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികളെ അടിച്ചൊതുക്കിയും ചവിട്ടിമെതിച്ചും പൊലിസ്. ദക്ഷിണേന്ത്യയിലും പ്രതിഷേധം കത്തുകയാണ്. കാംപസുകളില്‍ നിന്നാണ് പ്രതിഷേധം തെരുവുകളിലേക്കിറങ്ങുന്നത്. തമിഴ്നാട്, തെലുങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് പ്രതിഷേധ കടലായി തെരുവിലേക്കിറങ്ങിയിരിക്കുന്നത്.
തെലുങ്കാനയില്‍ പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ഥികള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. സമര സ്ഥലത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബസ് പോലിസ് തന്ത്രപരമായി പിടിച്ചെടുക്കുകയായിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.
ബംഗളൂരുവില്‍ രംഗത്തിറിങ്ങിയ നൂറു കണക്കിന് വിദ്യാര്‍ഥികളും പൊലിസ് കസ്റ്റഡയിലാണ്. ബംഗളൂരുവില്‍ ബില്ലിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന് രാമചന്ദ്ര ഗുഹയെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.
ചെന്നൈയിലും പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് പോലിസ് നിരോധനം ഏര്‍പ്പെടുത്തി. ബില്ലിനെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച 15 വിദ്യാര്‍ഥികളെയും പൊലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ പ്രവേശന കവാടം ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പൊലിസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
തമിഴ്നാട് കടലൂര്‍ വിമണ്‍സ് കോളജിലും രാമനാഥപുരം സയിദ് കോളജിലും പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയിലുത്തിട്ടുണ്ട്. പോണ്ടിച്ചേരി സര്‍വകലാശാലയിലും പ്രതിഷേധ മാര്‍ച്ചും ഐക്യദാര്‍ഡ്യ പ്രകടനങ്ങളും നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."