ജംഷഡ്പുര്‍ ആദ്യ നാലില്‍
ജംഷഡ്പുര്‍: ഡല്‍ഹി ഡൈനാമോസിനെ കീഴടക്കി ജംഷഡ്പുര്‍ എഫ്.സി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യ നാലില്‍ ഇടംപിടിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ജംഷഡ്പുര്‍ എഫ്.സി സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ മുട്ടുകുത്തിച്ചത്. 29 ാം മിനുട്ടില്‍ ടിം കാഹിലും 61 ാം മിനുട്ടില്‍ ഫറൂഖ് ചൗധരിയുമാണ് ജംഷഡ്പുരിനായി ഗോള്‍ നേടിയത്. 24 ാം മിനുട്ടില്‍ ലാലിയന്‍സുലാ ചങ്‌തേയാണ് ഡല്‍ഹിക്ക് ഗോള്‍ സമ്മാനിച്ചത്.
ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ഡല്‍ഹിയുടെ തോല്‍വി. 24ാം മിനുട്ടില്‍ ജംഷഡ്പുര്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് നെഞ്ചില്‍ ഏറ്റുവാങ്ങിയ ശേഷം കിടിലന്‍ ഇടം കാലന്‍ ഷോട്ടിലൂടെയാണ് ചങ്‌തേ ഡല്‍ഹിയെ മുന്നില്‍ എത്തിച്ചത്. എന്നാല്‍, ഡല്‍ഹിയുടെ ഗോള്‍ ആഘോഷത്തിന് അല്‍പ്പായുസേ ഉണ്ടായിരുന്നുള്ളു. 29 ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു ജംഷഡ്പുര്‍ തിരിച്ചടിച്ചത്.
കാര്‍ലോസ് കാല്‍വോ എടുത്ത ഷോട്ട് കോര്‍ണര്‍ ടിം കാഹില്‍ മികച്ചൊരു ഹെഡ്ഡറിലൂടെ ഡല്‍ഹിയുടെ വലയിലാക്കി. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താനായി ഇരുടീമുകളും പൊരുതിയെങ്കിലും ഭാഗ്യം ജംഷഡ്പുരിന് ഒപ്പമായിരുന്നു.
രണ്ടാം പകുതിയുടെ 61 ാം മിനുട്ടില്‍ മികച്ചൊരു ഷോട്ടിലൂടെ ഫറൂഖ് ചൗധരി ഡല്‍ഹിയുടെ വലകുലുക്കി ജംഷഡ്പുരിനെ മുന്നില്‍ എത്തിച്ചു.
കളിയില്‍ റഫറിയുടെ തീരുമാനവും ഡല്‍ഹിക്ക് തിരിച്ചടിയായി. ഡല്‍ഹിക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിക്കുമായിരുന്ന ഹാന്‍ഡ് ബോള്‍ റഫറി അനുവദിച്ചില്ല. ഡല്‍ഹിയെ കീഴടക്കിയതോടെ 12 കളികളില്‍നിന്ന് 19 പോയിന്റുമായി ജംഷഡ്പുര്‍ ആദ്യ നാലില്‍ ഇടംപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."