സ്കൂള്‍ ആണോ റാലിയാണോ പ്രധാനം?: മോദിക്ക് എട്ടാം ക്ലാസുകാരന്റെ കത്ത്
കണ്ഡ്വ: 'പ്രധാനമന്ത്രിജി താങ്കള്‍ക്ക് സ്ക്കൂളിനേക്കാള് പ്രധാനം റാലിയാണോ? 'ഒരു എട്ടാം ക്ലാസുകാരന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലെ ഒരു ഭാഗമാണിത്. ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ റാലിക്കായി മധ്യപ്രദേശിലെ സ്ക്കൂള് ബസ്സുകള്‍ കൂടി എടുക്കാനുള്ള തീരുമാനത്തിനെതിരെയാണ് ദേവനാഷ് ജെയിന് എന്ന വിദ്യാര്‍ഥി പ്രധാനമന്ത്രിക്ക് ഇത്തരത്തിലൊരു കത്തെഴുതിയിരിക്കുന്നത്.
അലിരാജ് പൂരില്‍ മോദി ഇന്ന് നടത്തുന്ന റാലിക്കു വേണ്ടിയാണ് സമീപത്തെ സ്ക്കൂളുകളിലെ സ്കൂള്‍ ബസ്സുകളും എടുക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നടത്തുന്ന റാലിക്കായി സ്കൂള്‍ ബസ്സുകള്‍ വിട്ടുകൊടുത്തെന്നും അതിനാല്‍ ചൊവ്വയും ബുധനും ക്ലാസില്ലെന്ന് അധ്യാപിക വന്നു പറഞ്ഞപ്പോള്‍ അത് കുഞ്ഞു അവിനാഷെ വിസ്മയിപ്പിച്ചു. അവന് പ്രധാനമന്ത്രിക്കെഴുതി. ഒരു പാടു പേര് പങ്കെടുത്ത അമേരിക്കയില്‍ വെച്ചു നടന്ന താങ്കളുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. അവിടെയൊന്നും ആരും സ്കൂള്‍ ബസ്സിലല്ലലോ സ്ഥലത്തെത്തിയത്. താങ്കള്‍ക്ക് സ്ക്കൂളിനേക്കാള് പ്രധാനം റാലിയാണോ?
അതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ സ്കൂള്‍ ബസ്സില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ റാലിക്ക് എത്തിക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."