തടവിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്നത് കേന്ദ്രസര്‍ക്കാരിന്റെ വ്യാമോഹം: പിണറായി വിജയന്‍
തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്രഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍.ഡി.എ സര്‍ക്കാര് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടിക്കെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യതലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്.
സമരം ചെയ്യുന്നവരെയൊക്കെ അറസ്റ്റ് ചെയ്യുന്നു, ഭീഷണിപ്പെടുത്തുന്നു. രാജ്യതലസ്ഥാനത്ത് പോലും ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നു. ജനങ്ങളുടെ രോഷം ഭപ്പെടുത്തി ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും അക്രമിക്കുന്നത് അവസാനിപ്പിക്കണം, ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ച് മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കരുത്. നിരോധനാജ്ഞയും യാത്രാവിലക്കും അറസ്റ്റും അടിച്ചമര്‍ത്തലും മൂലം ഒരു പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല. തെറ്റായ നിയമനിര്‍മാണം ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.
സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാന്‍ ത്യാഗസന്നദ്ധരായി മുന്നോട്ടുവരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള കിരാത നടപടികള്‍ക്കെതിരേ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. ഒരു ശക്തിക്കും കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ഭരണഘടനാദത്തമായ അവകാശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."