HOME
DETAILS
MAL
സാഹോദര്യത്തിന്റെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കുക: അബ്ദുല്‍ ഹകീം നദ്വി
backup
August 04 2017 | 19:08 PM
പാലക്കാട്: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ സാഹോദര്യത്തിന്റെ സംസ്കാരം കൊണ്ട് മറികടക്കാന്‍ കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം അബ്ദുല്‍ ഹകീം നദ്വി പറഞ്ഞു.
'സംഘ്പരിവാര്‍ ഫാസിസം, ഇസ്രായേല്‍ ഭീകരത: സമകാലിക സാഹചര്യവും മുസ്ലിംകളും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ് ലാമി ജില്ല കമ്മിറ്റി മേപ്പറമ്പില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഷീര്‍ ഹസന് നദ്വി അധ്യക്ഷനായി. സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. മജീദ് തത്തമംഗലം, അലവി ഹാജി, വി.പി. മുഹമ്മദലി, നൗഷാദ് ആലവി സംബന്ധിച്ചു.
അബ്ദുല്‍ ശുക്കൂര്‍ മൗലവി സ്വാഗതവും സൈഫുദ്ദീന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."