അമ്പലപ്പാറ സി.എച്ച്.സിയില്‍ കിടത്തി ചികിത്സയാരംഭിച്ചു
പത്തിരിപ്പാല : പ്രദേശവാസികള്‍ക്കാശ്വാസമായി അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തപ്പെടാത്ത സാഹചര്യത്തില്‍ ഉള്ള ഡോക്ടര്‍മാരും ജീവനക്കാരും അധികസേവനത്തിനു തയ്യാറായതോടെയാണ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐ.പി വിഭാഗം പുനരാരാംഭിക്കുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാത്തതായിരുന്നു വാര്‍ഡ് തുറക്കാന്‍ തടസം.
നിലവില്‍ മൂന്നു ഡോക്ടര്‍മാരും മൂന്നു നഴ്‌സുമാരും രണ്ട് അറ്റന്‍ഡര്‍മാരുമാണുള്ളത്. സി.എച്ച്.സി എന്ന നിലയില്‍ അഞ്ചു ഡോക്ടര്‍മാരുടെയും അഞ്ചു സ്റ്റാഫ് നഴ്‌സുമാരുടെയും സേവനമാണു ലഭിക്കേണ്ടത്. ഡോക്ടര്‍മാരും ജീവനക്കാരും പരസ്പരം സഹകരിച്ചു കിടത്തിച്ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാണു തീരുമാനമെന്നു മെഡിക്കല്‍ ഓഫിസര്‍ പറയുന്നു.
രണ്ടുവര്‍ഷം മുമ്പ് മെഡിക്കല്‍ ഓഫിസര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു കുറച്ചുകാലം കിടത്തിച്ചികിത്സ പരീക്ഷിച്ചെങ്കിലും ഡോക്ടര്‍ക്കു താമസം മാറേണ്ടി വന്നതോടെ മുടങ്ങി. അധികസേവനത്തിനു ഡോക്ടര്‍മാരും ജീവനക്കാരും സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണു വീണ്ടും വാര്‍ഡ് തുറന്നത്. ദിവസവും ശരാശരി 300 ഓളം രോഗികള്‍ ചികിത്സയ്‌ക്കെത്തുന്ന ആരോഗ്യകേന്ദ്രമാണിത്. ആവശ്യത്തിനു മരുന്നുകളും ജീവനക്കാരുമുള്ള ഫാര്‍മസി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി രോഗികളും പറയുന്നു. രോഗികള്‍ക്കു ലാബ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം സി.എച്ച്.സിയിലെ എക്‌സറേ യൂനിറ്റിന്റെ സേവനവും ലഭ്യമാണ്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച ടെക്‌നീഷ്യന്‍ എത്തിയാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ എക്‌സറേ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."