പ്രസവവാര്ഡുണ്ടായിട്ടും പ്രസവം നടത്തുന്നത് സര്‍ജിക്കല്‍ വാര്‍ഡില്‍
ആലത്തൂര്‍: താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും വാര്‍ഡ് ഇതുവരേയും പ്രവത്തനക്ഷമമായില്ല. ്രപസവം നടക്കുന്നത് പഴയ സര്‍ജിക്കല്‍ വാര്‍ഡില്‍ ദേശീയ ആരോഗ്യ മിഷന് ഫണ്ടില്‍നിന്ന് രണ്ടു കോടി 70 ലക്ഷം ചിലവഴിച്ച് പഴയ പ്രസവവാര്‍ഡ് കെട്ടിടം പൊളിച്ചു നീക്കി അമ്മയും കുഞ്ഞും എന്ന പേരില്‍ പുതിയ കെട്ടിടം പണിതത് കറന്റ് കണക്ഷന് കിട്ടുന്നതിന് മുമ്പേ കഴിഞ്ഞ മെയ് മാസം 27ന്ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.
പക്ഷേ നാളിതുവരെയായിട്ടും കെട്ടിടം തുറന്ന് കൊടുക്കാതെ നോക്കുകുത്തിയായി നില്ക്കുന്നു. കാരണം കറന്റ് കണക്ഷന് അടക്കാന്‍ പണുമില്ല. ഫര്‍ണീച്ചറുകളും ഇല്ല. പണത്തിന് ഇനി ബ്ലോക്ക് പഞ്ചായത്ത് കനിയണം.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ ഇതിനാവശ്യമുള്ള പണമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്തുന്നില്ല. മാസത്തില്‍ 50 തിലേറെ പ്രസവം നടക്കുന്ന താലൂക്കാശുപത്രി പാവപ്പെട്ട ജനവിഭാഗത്തിന്റെ ഏക അത്താണിയാണ് ബ്ലോക്ക് പഞ്ചായത്തും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും കൂടിയാലോചിച്ച് കെട്ടിടം തുറന്ന് പ്രവൃത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണാവശ്യമുയര്ന്നിട്ടുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."