അടിയന്തര യോഗം വിളിച്ച് അമിത് ഷാ; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തേക്കും
ന്യൂഡല്‍ഹി: ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യമാകെ പടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് വൈകീട്ടോടെയാണ് ദൃതിപ്പെട്ട് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി, ഹോം സെക്രട്ടറി അജയ് കുമാര്‍ ബല്ല എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.
രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തലുണ്ടാകും. ഡല്‍ഹിയിലും ബംഗളുരുവിലും മംഗലുരുവിലും രാജ്യത്തെ മറ്റ് നിരവധി പ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിനാളുകളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തുള്‍പ്പെടെ ടെലഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദുചെയ്യുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഡല്‍ഹിയിലും പൊതുഇടങ്ങളില്‍ കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ വിലക്കുകളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രക്ഷോഭ പരിപാടികള്‍ എല്ലായിടത്തും നടക്കുന്നത്. സമ്മര്‍ദ്ദ തന്ത്രങ്ങളെല്ലാം പാളിപ്പോകുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ അമ്പരപ്പോടെയാണ് കാണുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമച്ര്രന്ദ ഗുഹ, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയവരെ ഇന്ന് അറസ്റ്റ് ചെയ്ത് വിട്ടിരുന്നു. ഇതിനെതിരേയും കനത്ത പ്രതിഷേധമാണുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."