HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ജോലിയില്‍ വീഴ്ച: അധ്യാപകനെതിരേ കേസ്
backup
December 12 2018 | 21:12 PM
തിരുവനന്തപുരം: തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് ജോലിയില്‍ വീഴ്ച വരുത്തിയ പാലക്കാട്, കണ്ണാടി ഹൈസ്കൂളിലെ അധ്യാപകന് കെ. പ്രജിത്തിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നിയമനടപടി സ്വീകരിച്ചു.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ബ്ലോക്ക്പഞ്ചായത്തിലേക്ക് 2018 മേയ് 31ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോട്ടായി പോളിങ് സ്റ്റേഷനില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഇയാളെ പാലക്കാട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നിയമിച്ചിരുന്നു.
എന്നാല്‍ ഉത്തരവ് ലഭിച്ചിട്ടും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ കൃത്യവിലോപം വരുത്തിയത് കേരള പഞ്ചായത്തിരാജ് ആക്ട് 133-ാം വകുപ്പ് പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
നിയമ നടപടികളുടെ ഭാഗമായി ഇയാള്‍ക്കെതിരേ പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ കേസ് കോടതി ഫയലില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."