HOME
DETAILS
MAL
ഹജ്ജ് അപേക്ഷാ സ്വീകരണം 19 വരെ നീട്ടി
backup
December 12 2018 | 21:12 PM
കൊണ്ടോട്ടി:ഹജ്ജ് അപേക്ഷകരുടെ കുറവ് മൂലം ഹജ്ജ് അപേക്ഷാ സ്വീകരണം വീണ്ടും 19ലേക്ക് നീട്ടി.
നവംബര്‍ 17ന് അവസാനിക്കുമെന്നറിയിച്ച ഹജ്ജ് അപേക്ഷാ സ്വീകരണം പിന്നീട് ഡിസംബര്‍ 12ലേക്ക് മാറ്റിയിരുന്നു. ഇന്നലെ അവസാനിപ്പിക്കാനിരിക്കെയാണ് വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഈ മാസം 19വരെ നീട്ടിയത്. ഇന്നലെ വരെ 40,000 ലേറെ അപേക്ഷകളാണ് ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഹജ്ജ് അപേക്ഷകരില്‍ 83 ശതമാനം പേരും കരിപ്പൂര്‍ വിമാനത്താവളം വഴി യാത്രക്കാണ് അപേക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."