നഗരത്തെ വിറപ്പിച്ച് ഒന്നല്ല, മൂന്ന് പെരുമ്പാമ്പുകള്‍
കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപാസിലെ കനോലി കനാലിനരികില്‍ മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. മരത്തിനു മുകളില്‍ രണ്ടും താഴെനിന്ന് മറ്റൊരെണ്ണത്തേയുമാണ് പിടികൂടിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൂന്നു പാമ്പുകളെയും കണ്ടു പരിഭ്രാന്തരായത്. ഉടന്‍തന്നെ ബൈപാസ് റോഡ് ജനനിബിഡമായി. വലിപ്പമുള്ള പാമ്പുകളായതിനാല്‍ ആളുകള്‍ ഭയന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാരന്‍ ഗിരീഷ് കോട്ടൂളിയും സ്ഥലത്തെത്തി. ഗിരീഷിനെ കണ്ടപ്പോള്‍ സംഗതി പന്തിയല്ലെന്നറിഞ്ഞ പാമ്പുകള്‍ മുകളിലേക്ക് ഇഴഞ്ഞുനീങ്ങി. അരമണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ ഒന്നിനെ ഗിരീഷ് കൈപിടിയിലൊതുക്കി. രണ്ടാമന്‍ കനോലി കനാലിലേക്ക് എടുത്തുചാടി. കാണാന്‍ കാഴ്ചക്കാര്‍ കൂടിയതോടെ പാമ്പ് വെള്ളത്തിലേക്ക് ഊളിയിട്ടുമറഞ്ഞു. പിന്നീട് മൂന്നാമനെയും പിടികൂടി.
വഴിപോക്കരെല്ലാം കാഴ്ച കണ്ടും മൊബൈലില്‍ പകര്‍ത്തിയും നിര്‍വൃതിയടഞ്ഞു. താഴെ എത്തിയ ഉടന്‍ ഗിരീഷിന് അടുത്ത കോളെത്തി. മൊകവൂരില്‍ കിണറ്റില്‍ വീണ മൂര്‍ഖനെ പിടിക്കാന്‍. ബൈക്കില്‍ പിന്നെ അങ്ങോട്ടേക്കായി യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."