ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച
>രമേശ് ചെന്നിത്തല ബഹ്റൈനിലെത്തും
>നാടകോത്സവത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡിസം.25-ന് മുന്‍പ് ബന്ധപ്പെടണം
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ഡിസംബർ 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6.30 ന് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇതിനായി അദ്ധേഹം അടുത്ത ദിവസം ബഹ്റൈനിലെത്തു.
പത്മശ്രീ രവി പിള്ള മുഖ്യാഥിതിയായി പങ്കെടുക്കും.
ചടങ്ങില്‍ ധൂംധലാക്ക എന്ന സംഗീത നൃത്ത പരിപാടിക്ക് പ്രശസ്ത മലയാള സിനിമ താരം നവ്യ നായർ നേതൃത്വം നൽകും. മലയാളം സിനിമാ പിന്നണി ഗായകൻ പ്രശാന്ത് അവതരിപ്പിക്കുന്ന സംഗീത വിരുന്നു പരിപാടിയുടെ മാറ്റുകൂട്ടുമെന്നു ഭരണസമിതി അറിയിച്ചു .
ബഹ്‌റൈൻ കേരളീയ സമാജം ക്രിസ്മസ് ആഘോഷം ഡിസംബർ 26 നും ,ക്രിസ്മസ് മത്സരങ്ങളായ ക്രിസ്മസ് ട്രീ,ക്രിസ്മസ് സ്റ്റാർ ,ബേയ്‌ക്കെ കേക്ക് എന്നിവ ഡിസംബർ 20 ആം തീയതി രാവിലെ 10 മണി മുതൽ സമാജത്തിൽ നടക്കും. സമാജം പുതുവത്‌സര ആഘോഷം ഡിസംബർ 31 നു ഇന്ത്യൻ ക്ലബ്ബിലും നടക്കുമെന്ന് സംഘാടകര്‍ വിശദീകരിച്ചു.
നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന എൻ. എൻ. പിള്ള അനുസ്മരണ നാടകോത്സവം 2020 ഫെബ്രുവരി 13, 14 തീയതികളിൽ നടക്കും.
ബഹ്‌റൈൻ കേരളീയ സമാജം DJ ഹാളിൽ നടത്തുന്ന നാടകോത്സവത്തിൽ, നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ പ്രസിദ്ധികരിച്ച ഏതെങ്കിലും നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ള നാടക സംഘങ്ങളിൽനിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പൂരിപ്പിച്ച അപേക്ഷയും നാടകത്തിന്‍റെ ഒരു പകര്‍പ്പും 2019 ഡിസംബര്‍ 25-നു മുന്‍പ് സമാജം ഓഫീസില്‍ കിട്ടിയിരിക്കേണ്ടതാണ്.
അന്വേഷണങ്ങൾക്കും കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും; പ്രദീപ് പതേരി (സെക്രട്ടറി, കലാവിഭാഗം-00973-39283875) അല്ലെങ്കില്‍ സമാജം ഓഫീസുമായി (17251878) ബന്ധപ്പെടണം.
പത്ര സമ്മേളനത്തിൽ ബി കെ എസ് പ്രസിഡണ്ട് ശ്രീ പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കല്‍, പ്രോഗ്രാം കൺവീനർ വാമദേവൻ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."