ചുണ്ടേല്‍-ഒലിവുമല റോഡ് തകര്‍ന്നു
ചുണ്ടേല്‍: ചുണ്ടേല്‍-ഒലിവുമല റോഡ് തകര്‍ന്നതില്‍ ജനം പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രധാനമന്ത്രി ഗ്രാമസദക് യോജന പദ്ധതി പ്രകാരം 5,430 മീറ്റര്‍ ദൂരം നിരപ്പാക്കി വീതികൂട്ടി ടാറിങ് നടത്തുന്നതിനായി. 4,27,07594 രൂപയാണ് കേന്ദ്രം അനുവദിച്ചത്. അഞ്ചുവര്‍ഷത്തെ നടത്തിപ്പ് കാലാവധിയില്‍ മലപ്പുറം ജില്ലയിലെ ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു ടെണ്ടര്‍ എടുത്തത്. പദ്ധതിക്ക് തുക അനുവദിച്ചത് കേന്ദ്രഗ്രാമ വികസന മന്ത്രാലയവും. പ്രവൃത്തിയുടെ നടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന സമിതിക്കുമാണ്. പദ്ധതി എസ്റ്റിമേറ്റ് പ്രകാരം റോഡ് മണ്ണിട്ട് ഉയര്‍ത്താനും, ക്വാറിവെയ്സ്റ്റും ചെറിയ കരിങ്കല്‍ മിശ്രിതവും ചേര്‍ത്ത്് ഉറപ്പിച്ച് ടാറിങ് നടത്തണമെന്നാണ്.
എന്നാല്‍ പാതക്ക് നടുവിലുള്ള വലിയ കയറ്റത്തിന്റെ പുഴയോട്് ചേര്‍ന്ന വശങ്ങളിലെ കല്ലുകള്‍ ഇളക്കി മാറ്റിയതും ജനസഞ്ചാരം കുറഞ്ഞ കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്ത് മെറ്റല്‍ പാകി പാലം പണിതതുമാണ് ഇതുവരെ നടന്ന പ്രവൃത്തി.
പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമാണ് ഒലിവുമലക്കായി കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടത്. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനാകട്ടെ പ്രദേശവാസികളെ ആകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
പദ്ധതി നഷ്ടമെന്ന് പറഞ്ഞ് പിന്‍വലിയാന്‍ ഒരുങ്ങുകയാണിവര്‍.
നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും ഉപയോഗിക്കുന്നതും ചുണ്ടേല്‍-വൈത്തിരി പാതക്ക് സമാന്തരമായ പാതയുമായ ഈ റോഡിന് വേണ്ടി ജനപ്രതിനിധികളുടെ ശക്തമായ ഇടപെടല്‍ നടക്കുന്നില്ലെന്നതില്‍ ജനം നിരാശയിലാണ്.
ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് പ്രദേശവാസികള്‍. ഇതിന് മുന്നോടിയായി അനീഷ് ആന്റണി കണ്‍വീനറായും, കെ.കെ തോമസ് ചെയര്‍മാനായും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."