ജി.എസ്.ടി, നോട്ട് നിരോധനം; പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു: പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്
മാനന്തവാടി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നടന്ന ഏറ്റവും പ്രധാന പരിഷ്കാരങ്ങളായ നോട്ട് നിരോധവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും മലയാള സര്‍വകലാശാല വിസിറ്റിങ് പ്രൊഫസറുമായ ടി.പി കുഞ്ഞിക്കണ്ണന്. മാനന്തവാടി ഗവ കോളജ് സാമ്പത്തിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജി.എസ്.ടിയുടെ മാനങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ ബീനാ സദാശിവന് അധ്യക്ഷയായി. സാമ്പത്തിക ശാസ്ത്ര അധ്യാപകന് പി.എച്ച് ഷാനവാസ് മോഡറേറ്റര്‍ ആയി. മാനന്തവാടി ഗവ. കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികളും കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജിലെ വിദ്യാര്‍ഥികളും രാഷ്ട്രീയ, സാമൂഹ്യ , സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ എന്‍. മനോജ്, കൊമേഴ്സ് വിഭാഗം മേധാവി ഡോ. എം. സജിത്ത്, പ്രൊഫ. കെ.പി അസീസ്, എ.വി കൃഷ്ണന്, എടവക ഗ്രാമ പഞ്ചായത്ത് മെംബര്‍ സി.സി ജോണി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ. ഉസ്മാന്, കേരള വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം കെ.ആര് ഗോപി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാമ്പത്തിക ശാസ്ത്രം വകുപ്പ് മേധാവി എ.കെ സുമേഷ് സ്വാഗതവും ടി.എം ഉണ്ണിമായ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."