HOME
DETAILS
MAL
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവര്‍ പൗരത്വം തെളിയിക്കേണ്ടിവരുന്നത് ലജ്ജാകരം: കേന്ദ്രം തിരുത്തിയില്ലെങ്കില്‍ ജനം തിരുത്തിക്കും, എം.ജി.എസ് നാരായണന്
backup
December 20 2019 | 04:12 AM
കോഴിക്കോട്: പ്രതിപക്ഷ സ്വരം ഇല്ലാതാക്കുന്ന പ്രവണതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്.
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഓരോ പൗരനോടും ആരും പൗരത്വം ചോദിക്കേണ്ടതില്ല. അത്തരമൊരു അവസ്ഥയുണ്ടാക്കുന്നത് ലജ്ജാകരമാണെന്നും എം.ജി.എസ് പറഞ്ഞു.
പൗരത്വ നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തിരുത്തലുകള്‍ ഉണ്ടാവണമെന്നില്ല. എന്നാല്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് തിരുത്തലുകള്‍ ഉണ്ടാകും. അതിനനുസരിച്ച് ഇരിക്കും അടുത്ത നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരായ രാജ്യത്ത് ഓരോ ദിവസം കഴിയുംതോറും പ്രതിഷേധം ശക്തിപ്പെടുകയാണെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."