HOME
DETAILS
MAL
മംഗളൂരുവിലേക്ക് ആര്‍ക്കും പ്രവേശനമില്ല: മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞു
backup
December 20 2019 | 08:12 AM
മംഗളൂരു: മാധ്യമപ്രവര്‍ത്തകരെ അടക്കം തടഞ്ഞുകൊണ്ട് മംഗളൂരുവില്‍ കടുത്ത പൊലിസ് നിയന്ത്രണം. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കര്‍ണാടക മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് തടഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരു സന്ദര്‍ശിക്കാനെത്തിയതാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്ഷത്തിലാവുകയും പൊലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 22 വരെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."