ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
വടകര: ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ജില്ലാ ആശുപത്രി പരിസരത്തെ 'ചില്ല് ഔട്ട്' എന്ന ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് വടകര മോഡല്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളായ ഷഹനാസ്, അതുല്‍ എന്നിവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷണം കൊണ്ടുവച്ചപ്പോള്‍ പാത്രത്തില്‍ ചത്ത പല്ലിയെ കണ്ടതോടെയാണ് കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതേ തുടര്‍ന്ന് വടകര നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ പൂട്ടാന്‍ നോട്ടിസ് നല്കി. കൂടാതെ ഉടമയില്‍നിന്നു 5000 രൂപ പിഴയും ഈടാക്കിയതായി നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
പരിശോധനയില്‍ നിരവധി ന്യൂനതകള്‍ ഹോട്ടലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതു പരിഹരിക്കാനും ആരോഗ്യ വിഭാഗം നല്കിയ നോട്ടിസില്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി അജിത്ത്, ജെ.എച്ച്.ഐമാരായ ഷൈനി പ്രസാദ്, രമിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് ഹോട്ടലിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."