HOME
DETAILS

മുക്കം നഗരസഭാ ഓഫിസിലേക്ക് വ്യാപാരികള്‍ കടകളടച്ച് മാര്‍ച്ച് നടത്തി

  
backup
December 13 2018 | 04:12 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95

മുക്കം: പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനെതിരേ വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ മുക്കം നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.
സമരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 10 മുതല്‍ 12 വരെ മുക്കത്തെ മുഴുവന്‍ കടകളും അടച്ചിട്ടു. നഗരസഭയില്‍ മാത്രം പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമീപ പഞ്ചായത്തുകളില്‍ കൂടി നിരോധനം നടപ്പിലാക്കിയാല്‍ സഹകരിക്കാമെന്നും വ്യാപാരികള്‍ പറഞ്ഞു. വ്യാപാരികളുടെ ആശങ്കകള്‍ മനസിലാക്കാതെ ഏകപക്ഷീയമായാണ് നഗരസഭ അധികൃതര്‍ നിരോധനവുമായി മുന്നോട്ടുപോകുന്നത്. ചെറുകിട കച്ചവടക്കാര്‍ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് കച്ചവടത്തെ നേരിട്ട് ബാധിക്കുന്ന പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് ഈ മേഖലയെ തകര്‍ക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ പറഞ്ഞു.
മാര്‍ച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ നിരോധിക്കക്കണമെങ്കില്‍ പാര്‍ലമെന്റിലോ നിയമസഭയിലോ നിയമം പാസാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിരോധിക്കാനുളള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.സി നൗഷാദ് അധ്യക്ഷനായി.
റഫീഖ് മാളിക, വിമല്‍ ജോര്‍ജ്, ടി.ജെ ടെന്നീസണ്‍, കെ. സേതുമാധവന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നേതാക്കള്‍നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന് നിവേദനം നല്‍കി.

 

പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കും: ചെയര്‍മാന്‍

 

മുക്കം: എന്തൊക്കെ എതിര്‍പ്പുകളുണ്ടായാലും ജനുവരി മുതല്‍ പ്ലാസ്റ്റിക് നിരോധനവുമായി നഗരസഭ മുന്നോട്ട് പോവുമെന്ന് ചെയര്‍മാന്‍ വി. കുഞ്ഞന്‍ പറഞ്ഞു.
നഗരസഭയിലെ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരികള്‍, മറ്റ് സംഘടനകള്‍ തുടങ്ങിയവര്‍ക്ക് നേരത്തെ തന്നെ നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബൈലോ നല്‍കിയതാണ്.
അന്നൊന്നും ഇത് സംബന്ധിച്ച് ഒരാക്ഷേപവും ആരും ഉന്നയിച്ചിട്ടില്ല. നഗരസഭയിലെ ജനങ്ങള്‍ പൂര്‍ണമായും ഏറ്റെടുത്ത പദ്ധതിക്കെതിരെയാണ് ഇപ്പോള്‍ ഒരുവിഭാഗം സമരം നടക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago