HOME
DETAILS

മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 13 2018 | 04:12 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8-7

കോഴിക്കോട്: കനോലി കനാലിലും കല്ലായി പുഴയിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ ജില്ലാ കലക്ടര്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നത് നിരോധിക്കാന്‍ സി.സി.റ്റി.വി കാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നഗരസഭ, പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് നടപടി സ്വീകരിക്കണം. കോഴിക്കോട് നഗരസഭാ സെക്രട്ടറിയും ജില്ലാ പൊലിസ് മേധാവിയും മാലിന്യമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കണം.
കനോലി കനാലിന്റെയും കല്ലായിപുഴയുടെയും ശോചനീയാവസ്ഥക്കെതിരെ എ.സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് നടപടി. കമ്മിഷന്‍ ജില്ലാ കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. കല്ലായി പുഴയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രദേശവാസികളായ ചിലരില്‍ നിന്നും എതിര്‍പ്പുണ്ടായി. ഹൈക്കോടതിയിലെ കേസിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ നിലച്ചു. എങ്കിലും കോടതി നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുന്നുണ്ട.് ഉള്‍നാടന്‍ ജലപാത വികസനവുമായി ബന്ധപ്പെട്ട പദ്ധതി സര്‍ക്കാര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ ജില്ലാകലക്ടര്‍ കനോലി കനാലിലെയും കല്ലായി പുഴയിലെയും മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  23 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  23 days ago