ജയശ്രീ കിഷോറിനും കണ്ണനല്ലൂര്‍ ബാബുവിനും ഉള്ളൂര്‍ അവാര്‍ഡ്
കോഴിക്കോട്: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂനിവേഴ്‌സല്‍ മീഡിയ റിസേര്‍ച്ച് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഉള്ളൂര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ പത്താം വാര്‍ഷികവും ഉള്ളൂര്‍ പുരസ്‌കാര ദാനവും 16നു ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 11ന് ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.
ഉള്ളൂര്‍ സാഹിത്യപുരസ്‌കാരം ജയശ്രീ കിഷോറിനും സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് കണ്ണനല്ലൂര്‍ ബാബുവിനും സമ്മാനിക്കും. 25,000 രൂപയും ശില്‍പവും പ്രശംസാ പത്രവുമാണു പുരസ്‌കാരം. 'കുരുതിപ്പൂക്കള്‍' എന്ന കവിതാസമാഹാരമാണ് ജയശ്രീ കിഷോറിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഉപന്യാസമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഫിദാ ഷഹാനക്ക് ഉപഹാരം സമ്മാനിക്കും.
ഡോ. പ്രിയദര്‍ശന്‍ ലാല്‍ ഉള്ളൂര്‍ അനുസ്മരണ പ്രഭാഷണം നടത്തുമെന്നും ഭാരവാഹികളായ ആറ്റക്കോയ പള്ളിക്കണ്ടി, സണ്ണി ജോസഫ്, പ്രൊഫ. ഉള്ളൂര്‍ എം. പരമേശ്വരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."