സഊദിയിൽ വനിത സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കത്തിയാക്രമണം; പ്രതികളുടെ വിചാരണ ആരംഭിച്ചു
റിയാദ്: സഊദിയിൽ നൃത്തമവതരിപ്പിക്കുകയായിരുന്ന യുവതികളെ സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി കത്തിയാക്രമണം നടത്തിയ കേസിൽ പ്രതികളുടെ വിചാരണ നടപടികൾ ആരംഭിച്ചു. പ്രതികളായ യമനി പൗരൻ അൽഖാഇദ തീവ്രവാദ ഗ്രൂപ്പ് അംഗവുമായ യുവാക്കൾക്കെതിരെയാണ് റിയാദിലെ പ്രത്യേക ക്രിമിനൽ കോടതിയിൽ വിചാരണ നടക്കുന്നത്. റിയാദ് സീസൺ ഉത്സവ വേളയിൽ പ്രകടനം നടത്തുന്നവർക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാനും ആക്രമണം നടത്താനും യെമനിലെ അൽഖാഇദ തീവ്രവാദ സംഘടനയുടെ നേതാക്കളാണ് ഇവരെ നിയോഗിച്ചതെന്നാണ് പ്രധാന പ്രതിയ്‌ക്കെതിരായ കുറ്റപത്രം. പ്രധാന പ്രതിക്ക് വേണ്ട മുഴുവൻ സഹായങ്ങളും നൽകിയെന്നാണ് രണ്ടാമത്തെയാൾക്കെതിരെയുള്ള കേസ്.
ഇക്കഴിഞ്ഞ നവംബർ പതിനൊന്നിനാണ് റിയാദ് സീസൺ ഫെസ്റിവലിനിടെ മലസിലെ കിങ് അബ്ദുള്ള പാര്‍ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാര്‍ക്ക് നേരെ കത്തിയാക്രമണം ഉണ്ടായത്. കത്തിയാക്രമണം നടന്നത്. സ്റ്റേജിൽ വനിതകളുടെ നൃത്ത പരിപാടികൾ നടന്നു കൊണ്ടിരിക്കെ കത്തിയുമായി സ്റ്റേജിൽ കയറിയ പ്രതി കത്തി വീശി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരു യുവതിക്കും മറ്റു മൂന്ന് പേർക്കും പരിക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."