HOME
DETAILS

ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായില്ല; നികുതി അടക്കാനാകാതെ ഭൂഉടമകള്‍

  
backup
December 13 2018 | 04:12 AM

%e0%b4%ad%e0%b5%82%e0%b4%b0%e0%b5%87%e0%b4%96-%e0%b4%95%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-9

കൊയിലാണ്ടി: ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണം എന്ന ഊരാക്കുരുക്കില്‍പെട്ട് ഭൂനികുതി ഒടുക്കാനാകാതെ ഉടമകള്‍ നെട്ടോട്ടമോടുന്നു. സര്‍ക്കാര്‍ സമയബന്ധിതമായി റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാത്തതും ഭൂപ്രമാണങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതുമാണ് നികുതിദായകര്‍ക്ക് വിനയാകുന്നത്. പല വില്ലേജുകളിലെയും സ്ഥിതി ഇതുതന്നെ. നേരത്തെ വില്ലേജ് ഓഫിസുകളില്‍നിന്ന് നികുതിയടച്ച് രശീതി വാങ്ങാമായിരുന്നെങ്കില്‍ ഇപ്പോള്‍ കംപ്യൂട്ടര്‍ വഴിയാണ് നടപടി ക്രമങ്ങള്‍. ഇതിനായി ഒരേസമയം വില്ലേജ് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലും മാറിമാറി കയറിയിറങ്ങേണ്ട ഗതികേടിലാണ് ഭൂഉടമകള്‍. നികുതി ഒടുക്കാന്‍ ആദ്യം മുന്‍വര്‍ഷത്തെ നികുതി ചീട്ടും പ്രമാണങ്ങളുമായി വില്ലേജ് ഓഫിസില്‍ പോകണം. അവിടെനിന്ന് കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം അക്ഷയ കേന്ദ്രത്തിലെത്തി ആധാരം ലിങ്ക് ചെയ്യണം. തുടര്‍ന്ന് വീണ്ടും വില്ലേജ് ഓഫിസില്‍ എത്തി അനന്തര നടപടിക്ക് കാത്തുനില്‍ക്കണം. ഇതെല്ലാം കഴിയുമ്പോഴേക്കും ഒന്നുകില്‍ ഓഫിസ് സമയം കഴിഞ്ഞിരിക്കും. അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് ഡ്യൂട്ടിയുടെ പേരില്‍ സ്ഥലം വിട്ടിരിക്കും. ഫലത്തില്‍ നികുതി ദായകര്‍ ത്രിശങ്കുവില്‍തന്നെ.
ഇതിനുപുറമെ സാമ്പത്തികബാധ്യതയും വിനയാകുന്നുണ്ട്. നികുതി ഇനത്തില്‍ ആറുരൂപയും പത്തു രൂപയും അടക്കേണ്ട സ്ഥാനത്ത് കംപ്യൂട്ടര്‍ നടപടിക്രമങ്ങള്‍ക്കായി 30 മുതല്‍ 80 രൂപ വരെയാണ് അക്ഷയകേന്ദ്രങ്ങളില്‍ അടക്കേണ്ടി വരുന്നത്. ഭൂരേഖകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനായി ഒരുവര്‍ഷം മുന്‍പ് റവന്യു വകുപ്പ് സ്‌കൂളുകള്‍ കേന്ദ്രമാക്കി ക്യാംപ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ക്യാംപില്‍ വച്ച് ഭൂഉടമകളോട് വാങ്ങിയ രേഖകള്‍ ഇപ്പോഴും താലൂക്ക് ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. ഈ രേഖകള്‍ കംപ്യൂട്ടറിലേക്ക് മാറ്റാനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു.
ബാങ്ക് വായ്പകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, കൃഷിഭവന്‍ തുടങ്ങിയവയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, മറ്റ് ഔദ്യോഗിക നടപടി ക്രമങ്ങള്‍ എന്നിവയ്ക്കായി നികുതി രശീതികള്‍ ഹാജരാക്കാനാവാത്ത അവസ്ഥയിലാണ് ഭൂ ഉടമകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago