പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിന് സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിന് മുന്നോടിയായാണ് പൗരത്വ കണക്കെടുപ്പ് എന്ന ആരോപണം ശക്തമാണ്.
നവംബര്‍ 12 നാണ് ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസത്തിനിടയില്‍ എന്‍.പി.ആര്‍ പുതുക്കുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തെത്തുടര്‍ന്നാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വിവരശേഖരണത്തിന് ഉത്തരവിട്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ എന്‍.ആര്‍.സി കേരളത്തില്‍ നടപ്പാക്കില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള വിവര ശേഖരണത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായേക്കുമെന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."