ഏളന്നൂരിലെ ഏറ്റുമുട്ടലില്‍ ആരു നേടും
മട്ടന്നൂര്‍: നഗരസഭയിലെ മൂന്നാം വാര്‍ഡായ ഏളന്നൂരില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണു മല്‍സരം. കോണ്‍ഗ്രസിന്റെ കൈവശമുള്ള വാര്‍ഡ് ഇത്തവണ പിടിച്ചെടുക്കാന്‍ സി.പി.എമ്മും നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ശക്തമായ പ്രചാരണമാണു വാര്‍ഡില്‍ നടക്കുന്നത്. യു.ഡി.എഫിലെ കല്ലേന്‍ പ്രകാശനും എല്‍.ഡി.എഫിലെ ബിന്ദു പറമ്പനും തമ്മിലാണു മല്‍സരം. വിഭജനത്തില്‍ കാര്യമായ വ്യതിയാനങ്ങളൊന്നും ഈ വാര്‍ഡിനു സംഭവിച്ചിട്ടില്ല. കഴിഞ്ഞ തവണ യു.ഡി.എഫിലെ എം. ഷൈലജയാണ് 123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഗതാഗത സൗകര്യവും ഒരു പരിധിവരെ അപര്യാപ്തമാണ്. കുടിവെള്ള ക്ഷാമവും ഒരു പരിധിവരെ പരിഹരിക്കപ്പെടേണ്ടതുണ്ട്. ബസ് സര്‍വിസുകളില്ലാത്ത ഒരുമേഖലയാണിത്. ഇത്തവണ പട്ടികജാതി സംവരണ വാര്‍ഡായ ഇവിടെ യു.ഡി.എഫിലെ കല്ലേന്‍ പ്രകാശനും എല്‍.ഡി.എഫിലെ ബിന്ദു പറമ്പനും തമ്മിലാണു മത്സരം. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പം നിന്ന വാര്‍ഡ് ഇത്തവണ തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് എല്‍.ഡി.എഫ് പറയുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. എന്‍.ഡി.എയുടെ സി. ബിജുവും മത്സരത്തിനുണ്ട്. കഴിഞ്ഞതവണ 1035 വോട്ടര്‍മാരില്‍ 915 പേരായിരുന്നു വോട്ട് ചെയ്തത്. ഇത്തവണ 1156 വോട്ടര്‍മാരാണു വാര്‍ഡിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."