തിരുന്നാവായ കുടിവെള്ള പദ്ധതി: പൈപ്പ് പൊട്ടി നഷ്ടപ്പെടുന്ന ജലത്തിന് കണക്കില്ല
പുത്തനത്താണി: തിരുന്നാവായ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പൈപ്പിനു എവിടെയും ജല ചോര്‍ച്ച. പരാതി പറഞ്ഞാലും പ്രശ്‌നം പരിഹരിക്കുവാന്‍ അതോറിറ്റിയില്‍ നാഥനില്ലാത്ത അവസ്ഥ. കാടാമ്പുഴക്കടുത്ത ആനക്കുഴിയാലില്‍ കഴിഞ്ഞ ദിവസങ്ങളിലായി പരിസര വീടുകളുടെ കിണറിലും പറമ്പുകളിലും ജലപ്രളയമാണ്.
ആര്‍ക്കും ഉപകാരമില്ലാതെ നഷ്ടപ്പെടുന്നത് ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലമാണ്. ലൈന്‍ പോകുന്നിടത്തെല്ലാം മിക്ക സ്ഥലങ്ങളിലും ജലം ചോര്‍ന്നു പോകുന്നുണ്ട്. മിക്ക സ്ഥലത്തും ദിവസം തോറും നഷ്ടപ്പെടുന്നത് ലക്ഷക്കണക്കിനു ലിറ്റര്‍ ജലം.
പൊതു ജനങ്ങള്‍ അധികൃതരെ പരാതി ബോധിപ്പിച്ചു മടുത്ത അവസ്ഥയിലാണ്. ലൈനില്‍ പൈപ്പുകളും മറ്റും യോജിപ്പിക്കുന്ന സ്ഥലത്തും മറ്റും മതിയായ രീതിയില്‍ പശയിടാതെ യോജിപ്പിച്ചതാണ് ചോര്‍ച്ച വരാന്‍ കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ ആനക്കുഴിയാലില്‍ റോഡിനു സൈഡില്‍ മെയിന്‍ പൈപ്പ് ലൈന്‍ പൊട്ടി തൊട്ടടുത്ത പറമ്പുകളിലും വീടിന്റെ മുറ്റത്തും ജല പ്രളയമായിരുന്നു. വാട്ടര്‍ അതോറിറ്റി ഓഫിസിലേക്കു വിളിച്ചുവെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."