HOME
DETAILS
MAL
പയ്യന്നൂരില്‍ മണ്‍സൂണ്‍ ഫെസ്റ്റ്
backup
August 04 2017 | 20:08 PM
പയ്യന്നൂര്‍: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവനും സംയുക്തമായി ഒരുക്കുന്ന മണ്‍സൂണ്‍ ഫെസ്റ്റ്-2017 പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150ഓളം കലാകാരന്മാര് കലാരൂപങ്ങള്‍ അവതരിപ്പിക്കും. നാളെ വൈകുന്നേരം 5ന് സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, വി. ബാലന്, കെ. സഞ്ജീവന്, കെ. ശിവകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."