റോഡപകടം കൂടുന്നു; തടയാനാവാതെ അധികൃതര്‍
കാസര്‍കോട്: ജില്ലയില്‍ വാഹനാപകടങ്ങള്‍ പ്രതിദിനം വര്‍ധിക്കുമ്പോഴും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഒരാഴ്ചക്കിടയില്‍ കാസര്‍കോടിനു തെക്കും വടക്കുമായി ഒട്ടനവധി അപകടങ്ങളാണു നടന്നത്. വാഹനങ്ങള്‍ പെരുകുന്നതിനുസരിച്ചു പാതയുടെ സൗകര്യം വര്‍ധിപ്പിക്കാത്തതും പാതകളിലുള്ള കുഴികള്‍ അടക്കാന്‍ അധികൃതര്‍ തയാറാകാത്തതുമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നത്. അമിത വേഗതയും കാരണമാകുന്നുണ്ട്. ദേശീയപാതയില്‍ ഉള്‍പ്പെടെ ആര്‍.ടി.ഒ അധികൃതര്‍ പരിശോധന നടത്തുന്നുവെങ്കിലും അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ പിടികൂടി ഫൈന്‍ ഈടാക്കി വിടുകയാണു പതിവ്. ഫൈന്‍ അടച്ചു കഴിഞ്ഞു ഓട്ടം തുടരുന്ന വാഹനങ്ങള്‍ വീണ്ടും അമിത വേഗതയില്‍ കുതിക്കുകയാണെന്നും ആരോപണമുണ്ട്.
പയ്യന്നൂര്‍: ഇന്നലെ വൈകുന്നേരം വെള്ളൂര്‍ ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചുണ്ടായ അപകടത്തില്‍ തൃശൂര്‍ സ്വദേശിയും മാടായി ഇട്ടമ്മല്‍ പുതിയ ഭഗവതി ക്ഷേത്രത്തിനടുത്തു താമസക്കാരനുമായ സി.പി ലാല്‍ജിത്ത്(45)മരണപ്പെട്ടു. എരിപുരത്ത് ഫര്‍ണിച്ചര്‍ കട നടത്തിവരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെനേരം ഗതാഗതം മുടങ്ങി.
പരുക്കേറ്റ ബസ് യാത്രികരായ ചെറുവത്തൂരിലെ സുമ, അന്നക്കുട്ടി ചെറുപുഴ, രതീഷ് കാങ്കോല്‍, മുരളീധരന്‍ പിലിക്കോട്, നിമ്മി ചെറുവത്തൂര്‍ എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."