വനിതാ മതില്‍: ജില്ലയില്‍ അഞ്ചുലക്ഷം പേരെ അണിനിരത്താന്‍ സംഘാടകര്‍
കണ്ണൂര്‍: നവോത്ഥാന മൂല്യങ്ങള്‍, സ്ത്രീപുരുഷ സമത്വം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ നിന്നു അഞ്ചുലക്ഷം പേര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.
നവോത്ഥാന സംരക്ഷണ സമിതി യോഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ ബി. രാഘവന്‍ ഉദ്ഘാടനം ചെയ്തു.
മേയര്‍ ഇ.പി ലത അധ്യക്ഷയായി. ജനുവരി ഒന്നിന് വൈകിട്ട് നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 ഓളം കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായാണ് വനിതാ മതില്‍ തീര്‍ക്കുന്നത്. തുടര്‍ന്ന് പ്രതിജ്ഞയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പൊതുയോഗവുമുണ്ടാകും. പഞ്ചായത്ത്, നഗരസഭാ, ഡിവിഷന്‍, വാര്‍ഡ് തലത്തില്‍ 20 നകം പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കും.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഇ.കെ പത്മനാഭന്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൈഥിലി രമണന്‍, എം. രാഘവന്‍, എം. സുകുമാരന്‍, കെ. രാജീവന്‍, സി.എ ബിന്ദു സംസാരിച്ചു. കെ.പി ജയബാലന്‍, കെ. പ്രകാശന്‍, ഡോ. എം. സുര്‍ജിത്, പി.കെ ബൈജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."