HOME
DETAILS

ഇടനെഞ്ച് പൊട്ടി അഞ്ചാണ്ട്: കേരളത്തിനുമുന്നില്‍ തൊഴുകൈയുമായി സത്‌നാമിന്റെ പിതാവ്

  
backup
August 04 2017 | 21:08 PM

%e0%b4%87%e0%b4%9f%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f

കൊച്ചി: 'എന്റെ പ്രിയ മകനെ നഷ്ടമായിട്ട് അഞ്ച് വര്‍ഷം തികയുന്നു, ഗവര്‍ണറേയും മാറിമാറി വന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഒക്കെ ഞാന്‍ കണ്ടു...' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ഹരീന്ദ്രകുമാര്‍ സിങ് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് കേരളത്തില്‍ വച്ച് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സത്‌നാം സിങിന്റെ ഈ പിതാവ് പിന്നീട് തൊഴുകൈയോടെ ഒരപേക്ഷയും നടത്തി, എന്റെ മകനെ കൊന്നവരെ കണ്ടെത്തണം. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹരജി സമര്‍പ്പിച്ചശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹരീന്ദ്രകുമാര്‍ സിങ് .
എന്റെ സത്‌നാം സമര്‍ഥനായിരുന്നു, അതുകൊണ്ടാണ് അവന്‍ ലഖ്‌നൗവിലെ ഡോ.രാം മനോഹര്‍ ലോഹ്യ നാഷനല്‍ യൂനിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായതും. മകനെ നഷ്ടപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീക്കാനോ കുറ്റക്കാരെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിനും മറുപടി ലഭിച്ചിട്ടില്ലെന്ന് ഹരീന്ദ്രകുമാര്‍ സിങ് പറഞ്ഞു.
2012 ഓഗസ്റ്റ് 4നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നാം സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപഠനത്തിനിടയില്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ സത്‌നാം 2012 ഓഗസ്റ്റ് 1നാണ് കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്.
ഉച്ചയ്ക്ക് പൊതുദര്‍ശന സമയത്ത് അമൃതാനന്ദമയിയുടെ അടുത്തേക്ക് ഒറ്റമുണ്ടുമാത്രമുടുത്ത് ഓടിക്കയറിയ സത്‌നാമിനെ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അംഗരക്ഷകര്‍ കീഴ്‌പെടുത്തുകയും മുസ്്‌ലിം തീവ്രവാദിയെന്ന് പറഞ്ഞ് മര്‍ദിക്കുകയുമായിരുന്നെന്ന് പിതാവ് പറഞ്ഞു. തുടര്‍ന്ന് അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലിസ് അറസ്റ്റുചെയ്ത സത്‌നാമിനെ 29 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കൊല്ലം ജില്ലാ ജയിലിലടച്ച സത്‌നാമിനെ സെല്ലില്‍ അക്രമമുണ്ടാക്കി എന്ന പേരില്‍ ഓഗസ്റ്റ് 3ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാല്‍ അവിടെ അന്തേവാസികളുടെയും ജീവനക്കാരുടെയും ക്രൂരമര്‍ദനത്തിന് സത്‌നാം ഇരയാകുകയായിരുന്നു. തുടര്‍ന്നാണ് സത്‌നാമിനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പിതാവ് വിശദീകരിച്ചു.
ക്രൂരമായ മര്‍ദനമേറ്റാണ് സത്‌നാം മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. മൃതദേഹത്തില്‍ 77 മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മുറിവുകള്‍ എവിടെവച്ച് സംഭവിച്ചതാണെന്ന വിവരങ്ങളൊന്നും പൊലിസ് സമര്‍പ്പിച്ച എഫ്.ഐ.ആറിലില്ല. ആദ്യഘട്ടത്തില്‍ പ്രാഥമിക വാദം നടന്നുവെങ്കിലും പിന്നീട് കേസ് അനന്തമായി നീളുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍വരെ 40 തവണയാണ് സ്തനാം കേസ് കോടതി മാറ്റിവച്ചത്. ഇതിനാലാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സങ്കട ഹരജി സമര്‍പ്പിച്ചതെന്നും പിതാവ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago