കുതിച്ചുയരാന്‍ കണ്ണൂര്‍; വിമാനത്താവളത്തിന് പിന്നാലെ റെയില്‍വേ സ്വപ്നവും
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ചിറക് മുളച്ചതിന് പിന്നാലെ മട്ടന്നൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂര്‍. ഇത് ജില്ലയുടെ വികസനക്കുതിപ്പില്‍ വന്‍ നേട്ടമാകും. വിമാനത്താവളത്തിലേക്ക് ചരക്ക് ഗതാഗതവും യാത്രാ സൗകര്യവും ഉത്തേജിപ്പിക്കാന്‍ സാധിക്കുന്നത് ബ്രോഡ് ഗേജ് റെയില്‍പാത തന്നെയാണ്.
അഴീക്കല്‍ പോര്‍ട്ടിനെ വിമാനത്താവളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിക്കാന്‍ സാധിച്ചാല്‍ അതു കണ്ണൂരിന്റെ വികസനത്തില്‍ വന്‍കുതിച്ചു ചാട്ടമാവും. ഡല്‍ഹി, കൊച്ചി, ബംഗളൂരു എന്നീ നഗരങ്ങളില്‍ നിന്നു വിമാനത്താവളത്തിലേക്ക് മെട്രോ റെയില്‍ സൗകര്യം ഒരുങ്ങിവരികയാണ്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം വികസിക്കുന്നതോടൊപ്പം അഴീക്കല്‍ പോര്‍ട്ടിനും വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ സാധിക്കുന്ന ഒരുപദ്ധതി തന്നെയാവും മട്ടന്നൂര്‍-അഴീക്കല്‍ റെയില്‍ പാത. അതോടൊപ്പം തലശ്ശേരി-മൈസൂരു പാത കൂടി യാഥാര്‍ഥ്യമായാല്‍ കണ്ണൂര്‍, കേരളത്തിന്റെതടക്കം ദക്ഷിണേന്ത്യയിലെ പ്രമുഖ വാണിജ്യ തലസ്ഥാനമായി മാറിയേക്കും.
വാഹനപ്പെരുപ്പവും ഗതാഗതക്കുരുക്കും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിമാനത്താവള ചരക്കു നീക്കത്തിന് അനുയോജ്യമായ രീതിയില്‍ റെയില്‍ വികസനം വന്നില്ലെങ്കില്‍ വരും കാലങ്ങളില്‍ ചരക്കു ഗതാഗതം വലിയ തലവേദന സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."