എന്റെ അമ്മ ഹിന്ദുവാണ്, അച്ഛന്‍ ക്രിസ്ത്യനും, വളര്‍ത്തിയത് മുസ്‌ലിമാണ്, മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുന്നു, ഞാന്‍ ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക? ചര്‍ച്ചയായി ബോളിവുഡ് നടിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കനക്കുമ്പോള്‍ ശ്രദ്ധേയമാകുകയാണ് ബോളിവുഡ് നടി ദിയ മിര്‍സയുടെ ട്വീറ്റ്. സാമൂഹ്യമാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്ന ഇവര്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കുറിച്ചവാക്കുകളാണ് വലിയ ചര്‍ച്ചയായത്. ഡിസംബര്‍ 18നാണ് അവര്‍ ഇതുപോലെ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതേചൊല്ലിയുള്ള വാദങ്ങളാണ് ഇപ്പോഴും ട്വിറ്ററില്‍ നിറയുന്നത്. അതിനു വ്യക്തമായൊരുത്തരം നല്‍കാന്‍ അധികൃതര്‍ക്കോ മറ്റോ നല്‍കാനുമായിട്ടില്ല.
'എന്റെ അമ്മ ഒരു ഹിന്ദുവാണ്, ജൈവശാസ്ത്രപരമായി അച്ഛന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നെ ദത്തെടുത്തത് ഒരു മുസ്‌ലിമാണ്. എന്റെ ഔദ്യോഗിക രേഖകളില്‍ എല്ലാം മതത്തിന്റെ കോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഞാന്‍ ഒരു ഇന്ത്യക്കാരിയാണോയെന്ന് മതമാണോ തീരുമാനിക്കുക?, അവര്‍ ചോദിക്കുന്നു. ഇത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് ' - ദിയ മിര്‍സയുടെ കുറിപ്പ്.
വണ്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് അവരുടെ ട്വീറ്റ്. നിയമത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ ഈ ട്വീറ്റിന് സാധിച്ചുവെന്നാണ് വിലയിരുത്തുന്നത്.
My mother is a Hindu, my biological father was a Christian, my adopted father - a Muslim. In all official documents, my religion status stays blank. Does religion determine I am an Indian? It never did and I hope it never does. #OneIndia #India
— Dia Mirza (@deespeak) December 18, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."