ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ്: വിടവാങ്ങല്‍ പോരിന് ബോള്‍ട്ട് ഇന്നിറങ്ങും
ലണ്ടന്‍: അത്ലറ്റിക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വിട പറയല്‍ പോരാട്ടത്തിന് ഇന്നിറങ്ങും. ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ ഗ്ലാമര്‍ ഇനമായ പുരുഷ വിഭാഗം 100 മീറ്ററിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് അരങ്ങേറും. ഇന്നത്തെ പോരാട്ടത്തിലും സുവര്‍ണ താരമായി ട്രാക്കിനോട് വിട പറയാനൊരുങ്ങുകയാണ് ജമൈക്കന്‍ ഇതിഹാസമായ ബോള്‍ട്ട്.
ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അനസ് യഹിയ, ദ്യുതി ചന്ദ് എന്നിവര്‍ ഹീറ്റ്സിനായി ട്രാക്കിലെത്തുന്നതും ഇന്നാണ്. മലയാളി താരമായ അനസ് പുരുഷന്മാരുടെ 400 മീറ്റര്‍ പോരാട്ടത്തിന്റെ ഹീറ്റ്സിനാണ് ഇറങ്ങുന്നത്. ഒന്‍പത് താരങ്ങള്‍ വീതമുള്ള ആറ് പട്ടികയാണ് ഹീറ്റ്സിനുള്ളത്. ആറാം പട്ടികയിലാണ് അനസിന്റെ പേരുള്ളത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി അവസാന നിമിഷം ടീമിലെത്തിയ ദ്യുതി ചന്ദ് വനിതകളുടെ 100 മീറ്ററിന്റെ ഹീറ്റ്സിനായാണ് കളത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."