HOME
DETAILS
MAL
പ്രതിഷേധിച്ചാല്‍ നടപടി; മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് ഡീനിന്റെ താക്കീത്
backup
December 22 2019 | 04:12 AM
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ നിന്ന് ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് വിലക്ക്. കാമ്പസില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡീന്‍ താക്കീത് നല്‍കി. പ്രതിഷേധങ്ങള്‍ കാമ്പസിന്റെ പാരമ്പര്യത്തിന് എതിരാണെന്നാണ് ഡീന്‍ നല്‍കുന്ന വിശദീകരണം. പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും ഡീന്‍ താക്കീത് നല്‍കി.
ഡല്‍ഹി ജാമിഅ സര്‍വ്വകലാശാലയില്‍ നേരെ പൊലിസ് നടത്തിയ നരനായാട്ടാണ് രാജ്യമെങ്ങുമുള്ള ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. രാജ്യമെങ്ങുമുള്ള കാമ്പസ് വിദ്യാര്‍ഥികളാണ് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."